Kerala

ശ്വേത മേനോന് എതിരായ എഫ് ഐ ആർ സ്റ്റേ ചെയ്ത് ഹൈക്കോടതി; തുടർ നടപടികൾ തടഞ്ഞു

നടി ശ്വേത മേനോന് എതിരായ എഫ്‌ഐആർ ഹൈക്കോടതി സ്‌റ്റേ ചെയ്തു. തുടർ നടപടികൾ പൂർണമായി തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവാണ് പുറത്തിറക്കിയത്. കേസിൽ കൂടുതൽ പ്രതികരണങ്ങൾ ഇപ്പോൾ നടത്തുന്നില്ലെന്നും കോടതി പറഞ്ഞു.

സിജെഎം കോടതി നടപടിയെ വിമർശിച്ചാണ് ഹൈക്കോടതി ഉത്തരവ്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനുള്ള നിർദേശം നൽകുന്നതിന് മുമ്പ് എടുക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ഉത്തരവിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടി. തനിക്കെതിരായ നടപടി വസ്തുതകൾ പരിശോധിക്കാതെയാണെന്നാണ് ശ്വേത സമർപ്പിച്ച ഹർജിയിൽ പറഞ്ഞിരുന്നത്

രാജ്യത്ത് സെൻസർ ചെയ്ത ചിത്രങ്ങളിലാണ് അഭിനയിച്ചത്. അതിൽ പുരസ്‌കാരങ്ങളടക്കം ലഭിച്ചിരുന്നു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ശ്വേത വ്യക്തമാക്കി. സാമ്പത്തിക ലാഭത്തിന് വേണ്ടി സിനിമയിൽ അശ്ലീല രംഗങ്ങളിൽ അഭിനയിച്ചെന്ന പരാതിയിലാണ് ശ്വേത മേനോനെതിരെ കേസെടുത്തത്.

See also  ശബരിമലയിലെ വിവാദ ഫോട്ടോ ഷൂട്ട്; പോലീസുകാർക്ക് നല്ല നടപ്പിനുള്ള തീവ്രപരിശീലനം

Related Articles

Back to top button