Kerala

തൃശ്ശൂരിൽ ഗ്യാസ് സ്റ്റൗവിൽ നിന്നും തീ പടർന്ന് അമ്മയ്ക്കും എട്ട് വയസുകാരി മകൾക്കും പൊള്ളലേറ്റു

തൃശ്ശൂരിൽ ഗ്യാസ് സ്റ്റൗവിൽ നിന്നും തീ പടർന്ന് അമ്മയ്ക്കും മകൾക്കും പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്ത് പറമ്പ് തെഞ്ചീരി അരുൺകുമാറിന്റെ ഭാര്യ സന്ധ്യ, എട്ട് വയസുകാരി മകൾ അനുശ്രീ എന്നിവർക്കാണ് പൊള്ളലേറ്റത്.

രാവിലെ ചയ വെക്കാൻ സ്റ്റൗവ് കത്തിച്ചപ്പോൾ സ്‌ഫോടന ശബ്ദത്തോടെ തീ ആളിപ്പടരുകയായിരുന്നു. അടുക്കളയിൽ നിന്നും ആളിപ്പടർന്ന തീയിൽ നിന്ന് കിടന്നുറങ്ങുകയായിരുന്ന അനുശ്രീക്ക് പൊള്ളലേറ്റത്.

ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികളാണ് വെള്ളമൊഴിച്ച് തീയണച്ചത്. ഇരുവരെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

See also  ചെന്താമര സ്ഥിരം കുറ്റവാസനയുള്ള ആൾ, കുറ്റം ആവർത്തിക്കാൻ സാധ്യത; സുപ്രധാന നിരീക്ഷണവുമായി കോടതി

Related Articles

Back to top button