Movies

ഉമ്മന്‍ ചാണ്ടിയെക്കുറിച്ചുള്ള മമ്മൂട്ടി നായകനായ ആ ബയോപിക് എവിടെ?

കോട്ടയം: കേരളത്തിന്റെ ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെക്കുറിച്ചുള്ള മമ്മൂട്ടി നായകനാവുമെന്ന് കേട്ട ആ ബയോപിക് എവിടെ? ഉമ്മന്‍ ചാണ്ടിയുടെ വിയോഗ ശേഷം അദ്ദേഹത്തിന്റെ ബയോപിക് വരുന്നെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. അങ്ങനെയൊന്ന് വന്നാല്‍ മമ്മൂട്ടി ആയിരിക്കും ഉമ്മന്‍ ചാണ്ടിയുടെ വേഷത്തിന് ഏറ്റവും അനുയോജ്യന്‍ എന്നും ആരാധകര്‍ പറഞ്ഞിരുന്നു.

‘അപ്പയുടെ ബയോപിക് വരികയാണെങ്കില്‍ ആരാണ് അഭിനയിക്കേണ്ടത് എന്ന ചോദ്യത്തിന് മുന്നും പിന്നും നോക്കാതെ മമ്മൂട്ടി എന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ഏക മകനായ ചാണ്ടി ഉമ്മന്‍ അന്ന് മറുപടി നല്‍കിയത്. ചിത്രത്തില്‍ തന്റെ വേഷം ചെയ്യുന്നത് ദുല്‍ഖര്‍ ആയിരിക്കുമെന്നും ചാണ്ടി സൂചിപ്പിച്ചിരുന്നു.

വേറിട്ട രാഷ്ട്രീയ നിലപാടുള്ള വ്യക്തിയായിരിക്കുമ്പോഴും ഉമ്മന്‍ ചാണ്ടിയുമായി വലിയ ആത്മബന്ധമുള്ള വ്യക്തികൂടിയായിരുന്നതാണ് അത്തരം ഒരു ചര്‍ച്ചയിലേക്കു നയിച്ചത്. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ ലുക്കിലുള്ള മമ്മൂട്ടിയുടെ ഒരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. നിറചിരിയോടെ ഉമ്മന്‍ ചാണ്ടിയെപോലെ നില്‍ക്കുന്ന മമ്മൂട്ടിയെ ഫോട്ടോയില്‍ കാണാം. ഇതിന് പിന്നാലെയാണ് ബയോപിക് വരുന്നെന്ന തരത്തിലുള്ള പ്രചരണവും എത്തിയത്.

സേതു ശിവാനന്ദന്‍ എന്ന ആര്‍ട്ടിസ്റ്റ് വരച്ച ചിത്രമാണിത്. അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പേജിലും ഫോട്ടോ പങ്കിട്ടിരുന്നു. ‘ഉമ്മന്‍ ചാണ്ടി സാറായി മമ്മൂക്ക, കണ്‍സെപ്റ്റ് ആര്‍ട്ട് മാത്രം…’ എന്ന് കുറിച്ചാണ് സേതു ഫോട്ടോ പുറത്തുവിട്ടതെങ്കിലും സംഭവം വൈറലാണിപ്പോള്‍.

ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ബസൂക്ക എന്ന മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വിനായകനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം വലിയ തരങ്കമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

The post ഉമ്മന്‍ ചാണ്ടിയെക്കുറിച്ചുള്ള മമ്മൂട്ടി നായകനായ ആ ബയോപിക് എവിടെ? appeared first on Metro Journal Online.

See also  ദൃശ്യം-3; സ്ഥിരീകരിച്ച് മോഹന്‍ ലാൽ - Metro Journal Online

Related Articles

Back to top button