Kerala

മലപ്പുറത്ത് കല്ല് ലോറിയുടെ പിന്നിൽ മിനി ലോറി ഇടിച്ചുകയറി; രണ്ട് പേർ മരിച്ചു

മലപ്പുറം പടിക്കൽ ദേശീയപാതയിൽ കല്ലുമായി പോയ ലോറിയുടെ പിന്നിൽ മിനിലോറി ഇടിച്ചുകയറി രണ്ട് പേർ മരിച്ചു. പടപറമ്പ് സ്വദേശി മുഹമ്മദ് ഹനീഫ, രണ്ടത്താണി സ്വദേശി അൻവർ എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ മിനി ലോറിയുടെ മുൻവശം പൂർണമായും തകർന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

See also  ഗവർണറുടെ ചുമതലകൾ പാഠ്യവിഷയം; ഈ വർഷം പത്താം ക്ലാസ് പുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി

Related Articles

Back to top button