നഴ്‌സിംഗ് വിദ്യാർഥിനി അമ്മു സജീവന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

പത്തനംതിട്ടയിൽ നഴ്‌സിംഗ് വിദ്യാർഥിനിയായ അമ്മു സജീവന്റെ മരണത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു. കുടുംബത്തിന്റെ ആവശ്യത്തെ തുടർന്നാണ് നടപടി. ചുട്ടിപ്പാറ എസ്എംഇ നഴ്‌സിംഗ് കോളേജ് വിദ്യാർഥിനിയായിരുന്നു അമ്മു സജീവ്.
ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വീണ് മരിച്ചതായാണ് വിവരം. 2024 നവംബർ 15നായിരുന്നു സംഭവം. കേസിൽ പോലീസ് മൂന്ന് സഹപാഠികളെ പ്രതി ചേർത്തിരുന്നു. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയത്.
എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും അധ്യാപകർക്കും പങ്കുള്ളതായി കുടുംബം ആരോപിച്ചിരുന്നു. മകൾ കോളേജിലും ഹോസ്റ്റലിലും നിരന്തരം മാനസിക പീഡനങ്ങൾക്ക് വിധേയയായെന്നും പിതാവ് ആരോപിച്ചിരുന്നു. പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.
The post നഴ്‌സിംഗ് വിദ്യാർഥിനി അമ്മു സജീവന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു appeared first on Metro Journal Online.