Kerala

ജ്വല്ലറിയുടമ ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ജ്വല്ലറി ഉടമ ഗോവർധന് തിരിച്ചടി. ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി. അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും ഈ ഘട്ടത്തിൽ ഇടപെടാനാകില്ലെന്നും വ്യക്തമാക്കിയാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്

കുറ്റപത്രം അടക്കമുള്ള കാര്യങ്ങൾ സമർപ്പിച്ച ശേഷം ജാമ്യാപേക്ഷ നൽകാൻ സുപ്രീം കോടതി നിർദേശിച്ചു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഗോവർധൻ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്

താൻ അയ്യപ്പഭക്തനാണെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ജാമ്യഹർജിയിൽ ഗോവർധൻ ചൂണ്ടിക്കാട്ടിയത്. തട്ടിയെടുത്ത സ്വർണം വാങ്ങിയെന്ന് ആരോപിച്ചാണ് ഗോവർധനെ അറസ്റ്റ് ചെയ്തത്‌
 

See also  മല്ലപ്പള്ളിയിലെ വിവാദ പ്രസംഗം: സജി ചെറിയാന് തിരിച്ചടി, അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

Related Articles

Back to top button