Kerala

എംവി ഗോവിന്ദൻ മാഷ് ഗോവിന്ദച്ചാമിയെ പോലെ സംസാരിക്കരുത്; വിമർശനവുമായി കത്തോലിക്ക കോൺഗ്രസ്

തലശ്ശേരി ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനിയെ വിമർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ കേരള കത്തോലിക്ക കോൺഗ്രസ്. എംവി ഗോവിന്ദന്റേത് വീണ്ടുവിചാരമില്ലാത്ത പ്രസ്താവനയാണെന്ന് ഫാദർ ഫിലിപ് കവിയിൽ കുറ്റപ്പെടുത്തി. കോടിയേരി ബാലകൃഷ്ണൻ ഒക്കെ ഇരുന്ന പദവിയിലാണ് ഇരിക്കുന്നതെന്ന് എംവി ഗോവിന്ദൻ മറക്കരുത്.

പ്രസ്താവന തിരുത്തണോയെന്ന് എംവി ഗോവിന്ദൻ തീരുമാനിക്കട്ടെ. മൂന്നാം പിണറായി സർക്കാർ വരണോയെന്ന് അവർ ആലോചിക്കണം. പാർട്ടി സെക്രട്ടറിയെ മുഖ്യമന്ത്രി തന്നെ നേരത്തെ ശാസിച്ചു. ഗോവിന്ദൻ മാഷ് ഗോവിന്ദച്ചാമിയെ പോലെ സംസാരിക്കരുതെന്നും ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു

ബിഷപ് ജോസഫ് പാംപ്ലാനി അവസരവാദിയെന്നായിരുന്നു എംവി ഗോവിന്ദൻ പറഞ്ഞത്. ഛത്തിസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോൾ ബിജെപിക്കെതിരെ പറഞ്ഞ പാംപ്ലാനി ജാമ്യം കിട്ടിയപ്പോൾ അമിത് ഷായെ സ്തുതിച്ചെന്നും എംവി ഗോവിന്ദൻ പറഞ്ഞിരുന്നു.

See also  സ്വർണപ്പാളി വിഷയത്തിലും കേരളം നമ്പർ വൺ ആണോ; വിമർശനവുമായി ജി സുധാകരൻ

Related Articles

Back to top button