Kerala

സെക്രട്ടേറിയറ്റിന് മുന്നിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ചു; വയോധിക മരിച്ചു

ഭർത്താവിനൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ച് 62 കാരി മരിച്ചു. പേയാട് സ്വദേശി ഗീതയാണ് മരിച്ചത്. സെക്രട്ടേറിയറ്റിന് മുന്നിൽ വെച്ച് രാവിലെ 10.15ഓടെയാണ് അപകടമുണ്ടായത്.

ഭർത്താവ് പ്രദീപിനൊപ്പം ജനറൽ ആശുപത്രിയിലേക്ക് പോകാൻ ബസിറങ്ങിയതായിരുന്നു ഗീത. അതേ ബസിന്റെ മുന്നിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം

മുന്നോട്ടെടുത്ത ബസ് ഗീതയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. ഉടൻ പോലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

The post സെക്രട്ടേറിയറ്റിന് മുന്നിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ചു; വയോധിക മരിച്ചു appeared first on Metro Journal Online.

See also  ചേലക്കരയിലും വയനാട്ടിലും പോളിംഗ് കുറഞ്ഞു; നെഞ്ചിടിപ്പ് ഇടതിന്

Related Articles

Back to top button