കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാൻ ഇടപെട്ടെന്ന് സിസ്റ്റർ പ്രീതി മേരിയുടെ കുടുംബത്തോട് സുരേഷ് ഗോപി

ഛത്തിസ്ഗഢിൽ മതപരിവർത്തനം ആരോപിച്ച് ജയിലിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാൻ ഇടപെട്ടെന്ന് സുരേഷ് ഗോപി അറിയിച്ചതായി സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം. പ്രീതി മേരിയുടെ അങ്കമാലി എളവൂരിലെ വീട്ടിലെത്തി സുരേഷ് ഗോപി മാതാപിതാക്കളെയും സഹോദരനെയും കണ്ടു. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇതുവരെയും പ്രതികരിക്കാൻ സുരേഷ് ഗോപി തയ്യാറായിരുന്നില്ല
സുരേഷ് ഗോപിയുടെ ഈ നിലപാട് വ്യാപക വിമർശനത്തിന് വഴിവെച്ചതോടെയാണ് സന്ദർശനം. കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാനും സുരേഷ് ഗോപി തയ്യാറായില്ല. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാൻ ഇടപെട്ടെന്ന് സുരേഷ് ഗോപി പറഞ്ഞതായി സിസ്റ്റർ പ്രീതി മേരിയുടെ സഹോദരൻ ബൈജു മാധ്യമങ്ങളോട് പറഞ്ഞു
കൃത്യമായ ഇടപെടൽ നടത്തിയെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. കന്യാസ്ത്രീമാരുടെ പേരിലുള്ള എഫ്‌ഐആർ റദ്ദാക്കണമെന്ന് സുരേഷ് ഗോപിയോട് തങ്ങൾ ആവശ്യപ്പെട്ടെന്നും ഇത് കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും ബൈജു പറഞ്ഞു.
The post കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാൻ ഇടപെട്ടെന്ന് സിസ്റ്റർ പ്രീതി മേരിയുടെ കുടുംബത്തോട് സുരേഷ് ഗോപി appeared first on Metro Journal Online.