Kerala

എറണാകുളം എടയാറിൽ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരു തൊഴിലാളി മരിച്ചു, നിരവധി പേർക്ക് പരുക്ക്

എറണാകുളം എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ഓയിൽ കമ്പനിയിൽ തീപിടിത്തം. അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. പാതാളത്ത് പ്രവർത്തിക്കുന്ന പി ജി ലൂബ്രിക്കന്റ്‌സ് എന്ന കമ്പനിയിലാണ് തീപിടിത്തമുണ്ടായത്

ബിഹാർ സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. രാവിലെ എട്ടരക്ക് ശേഷമായിരുന്നു സംഭവം. ചെറിയ പൊട്ടിത്തെറിക്ക് പിന്നാലെ പ്ലാന്റിൽ വലിയ തോതിൽ തീ പടരുകയായിരുന്നു. ആറ് യൂണിറ്റ് ഫയർ എൻജിനുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്

അഗ്നിരക്ഷാ സേന തീയണക്കുന്നതിനിടെയാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടസമയത്ത് 30ഓളം പേരാണ് കമ്പനിയിലുണ്ടായിരുന്നത്‌
 

See also  കയ്പമംഗലത്ത് ടാങ്കർ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവതി മരിച്ചു

Related Articles

Back to top button