Kerala

ഷിംജിത മുസ്തഫയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത മുസ്തഫയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കുന്ദമംഗലം കോടതിയാണ് ഇന്ന് വൈകിട്ട് അഞ്ച് മണി വരെ ഷിംജിത മുസ്തഫയെ കസ്റ്റഡിയിൽ വിട്ടത്. ഷിംജിത വീഡീയോ ചിത്രീകരിച്ച സ്വകാര്യ ബസിൽ വെച്ച് തെളിവെടുപ്പ് നടത്തുന്നതിനാണ് പോലീസ് കസ്റ്റഡി അപേക്ഷ നൽകിയത്

അതേസമയം ലൈംഗികാരോപണ പരാതിയിൽ ഉറച്ച് നിൽക്കുന്നതായി ഷിംജിത മുസ്തഫ മാധ്യമങ്ങളോട് പ്രതികരിച്ചു. വെറുതെ ഒന്നും പറയില്ലല്ലോ എന്നാണ് ഷിംജിത മുസ്തഫ പ്രതികരിച്ചത്. ദീപക് ജീവനൊടുക്കാൻ കാരണം ഷിംജിത ഇൻസ്റ്റഗ്രാമിൽ ദൃശ്യങ്ങൾ സഹിതം ഉന്നയിച്ച ആരോപണങ്ങളായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി

റീച്ചിന് വേണ്ടിയും ലൈക്കിന് വേണ്ടിയും ഷംജിത ദീപകിനെതിരെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതി. പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ മുതൽ ബസ് സ്റ്റാൻഡ് വരെയുള്ള പത്ത് മിനിറ്റ് യാത്രാദൂരത്തിനിടെ ദീപക് അപമര്യാദയായി ശരീരത്തിൽ സ്പർശിച്ചെന്നാണ് ഷിംജിത മുസ്തഫയുടെ പരാതി
 

See also  സ്‌കൂൾ സമയമാറ്റം: സമസ്ത നിലപാടിനെ രൂക്ഷമായി വിമർശിച്ച് കത്തോലിക്ക സഭ, ദീപികയിൽ മുഖപ്രസംഗം

Related Articles

Back to top button