Kerala

തനിക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം എന്നെന്നേക്കുമായി നിർത്തുമെന്ന് ബാബുരാജ്

തനിക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം എന്നെന്നേക്കുമായി നിർത്തുമെന്ന് നടൻ ബാബുരാജ്. അമ്മ സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജൻഡയായി ശ്വേതമേനോന് എതിരായ കേസ് അന്വേഷിക്കുമെന്ന് ബാബുരാജ് പറഞ്ഞു. അമ്മ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ബാബുരാജ്

അഭിപ്രായ വ്യത്യാസങ്ങൾ സംഘടനക്ക് അകത്താണ് പറയേണ്ടത്. സ്ത്രീകൾ നേതൃത്വത്തിലേക്ക് വരട്ടെയെന്നും ആരോപണങ്ങൾ വരുമ്പോൾ മത്സരിക്കുന്നത് ശരിയല്ല എന്ന് തോന്നിയതു കൊണ്ടാണ് മാറി നിന്നതെന്നും അദ്ദേഹം പറഞ്ഞു

ശ്വേതയുമായി വർഷങ്ങളായുള്ള ബന്ധമുണ്ട്. ശ്വേതയുടെ കേസിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണം. എന്നെക്കുറിച്ച് പറഞ്ഞാൽ പലതും വിശ്വസിക്കും അതാണ് പലരും പറഞ്ഞ് പരത്തിയതെന്നും ബാബുരാജ് പറഞ്ഞു

See also  പോത്തുണ്ടി സജിത വധക്കേസിൽ കോടതി ഇന്ന് വിധി പറയും; പ്രതി ചെന്താമര

Related Articles

Back to top button