Kerala

തോരായിക്കടവ് പാലം തകർന്ന സംഭവം; അന്വേഷണ റിപ്പോർട്ടിന് ശേഷം നടപടിയെന്ന് മന്ത്രി

കൊയിലാണ്ടി ചേമഞ്ചേരിയിൽ അകലാപ്പുഴക്ക് കുറുകെ നിർമാണത്തിലിരുന്ന തോരായിക്കടവ് പാലം തകർന്ന സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മുൻവിധിയോടെ സമീപിക്കുന്നില്ല. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുക്കും. പാലം നിർമാണം വൈകാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു

്‌തേസമയം പാലം തകർന്ന സംഭവത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മേൽനോട്ടം നടത്തിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. നിർമാണ പ്രവർത്തിക്ക് വേഗത ഉണ്ടായിരുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു

ഇന്നലെ നടന്ന അപകടത്തിൽ ഒരു തൊഴിലാളിക്ക് പരുക്കേറ്റിരുന്നു. കൊയിലാണ്ടി, ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണിത്. 23.82 കോടി ചെലവിൽ കിഫ്ബി സഹായത്തോടെ നിർമിക്കുന്ന പാലമാണിത്. പിഎംആർ കൺസ്ട്രക്ഷനാണ് നിർമാണ ചുമതല

See also  19 ദിവസത്തിനിടയില്‍ കേരളത്തില്‍നിന്ന് അഞ്ചര കോടിയിലധികം സ്പാം കോളുകള്‍ കണ്ടെത്തിയെന്ന് എയര്‍ടെല്‍

Related Articles

Back to top button