Kerala

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാർഥി മരിച്ചു

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് പതിനാല് വയസുകാരൻ മരിച്ചു. മലപ്പുറം വാഴക്കാട് മഠത്തിൽ ഷാദാബ് ആണ് മരിച്ചത്. ജി എച്ച് എസ് എസ് വാഴക്കാട് ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്നു.

മഞ്ഞപ്പിത്തം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കബറടക്കം നാളെ രാവിലെ 11ന് ആക്കോട് ജുമാ മസ്ജിദിൽ നടക്കും.

ജില്ലയിൽ കുറ്റിപ്പുറം, വഴിക്കടവ് അടക്കമുള്ള പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം വ്യാപിക്കുകയാണ്. ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

See also  അങ്കണവാടിയിൽ വീണ് മൂന്നര വയസുകാരിക്ക് പരുക്കേറ്റ സംഭവം; ടീച്ചർക്കും ഹെൽപ്പർക്കുമെതിരെ കേസെടുത്തു

Related Articles

Back to top button