രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തത വരുത്തണം; യൂത്ത് കോൺഗ്രസിൽ ആവശ്യമുയരുന്നു

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ രാഹുൽ വ്യക്തത വരുത്തണമെന്ന് യൂത്ത് കോൺഗ്രസിൽ ആവശ്യമുയരുന്നു. സംസ്ഥാന കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് ചർച്ച. രാഹുൽ മൗനം വെടിയണമെന്നും വ്യക്തത വരുത്തണമെന്നും വനിതാ നേതാവ് ആവശ്യപ്പെട്ടു
ആരോപണം ശരിയല്ലെങ്കിൽ രാഹുൽ വിശദീകരിക്കണമെന്ന് കൂടുതൽ നേതാക്കൾ ആവശ്യപ്പെട്ടു. വിഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. യൂത്ത് കോൺഗ്രസ് വാട്‌സാപ്പ് ഗ്രൂപ്പിൽ ഇന്നലെ ആരംഭിച്ച ചർച്ച ഇപ്പോഴും തുടരുകയാണ്
രാഹുലിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് രംഗത്തുവന്നത് സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി സ്‌നേഹയാണ്. സ്‌നേഹയുടെ വിമർശനത്തെ പിന്തുണച്ച് ജനറൽ സെക്രട്ടറി വിപി ദുൽഖിഫിലിയും രംഗത്തുവന്നു. ചാണ്ടി ഉമ്മൻ പക്ഷവും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
The post രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തത വരുത്തണം; യൂത്ത് കോൺഗ്രസിൽ ആവശ്യമുയരുന്നു appeared first on Metro Journal Online.