Kerala

ഓണസമ്മാനമായി രണ്ട് മാസത്തെ ക്ഷേമ പെൻഷൻ ഒന്നിച്ച്; നാളെ മുതൽ കിട്ടിത്തുടങ്ങും

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സർക്കാരിന്റെ ഓണസമ്മാനമായി രണ്ട് ഗഡു പെൻഷൻ ലഭിക്കും. ഇതിനായി 1679 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.

62 ലക്ഷത്തോളം പേർക്ക് ഓണത്തിന് 3200 രൂപ വീതം ലഭിക്കും. ആഗസ്റ്റിലെ പെൻഷന് പുറമെ ഒരു ഗഡു കുടിശ്ശിക കൂടിയാണ് അനുവദിച്ചത്. ശനിയാഴ്ച മുതൽ തുക ലഭിച്ച് തുടങ്ങും.

26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുകയെത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.

The post ഓണസമ്മാനമായി രണ്ട് മാസത്തെ ക്ഷേമ പെൻഷൻ ഒന്നിച്ച്; നാളെ മുതൽ കിട്ടിത്തുടങ്ങും appeared first on Metro Journal Online.

See also  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button