World

അമേരിക്കയോട് ബങ്കർ ബസ്റ്റിംഗ് ബോംബുകൾ ആവശ്യപ്പെട്ട് ഇസ്രായേൽ; വൈറ്റ് ഹൗസിൽ അടിയന്തര യോഗം

അമേരിക്കയോട് ബങ്കർ ബസ്റ്റിംഗ് ബോംബുകൾ ആവശ്യപ്പെട്ട് ഇസ്രായേൽ. ഇറാന്റെ ആണവശേഷയുടെ പ്രധാന ഭാഗം ഭൂഗർഭ കേന്ദ്രങ്ങളിലാണ് ഇത് തകർക്കുന്നതിനായാണ് ബങ്കർ ബസ്റ്റിംഗ് ബോംബുകൾ ആവശ്യപ്പെട്ടത്. എന്നാൽ അമേരിക്ക ഇത് നൽകാൻ തയ്യാറായിട്ടില്ല.

അതേസമയം അമേരിക്കയുടെ 30 ഏരിയൽ ഇന്ധന ടാങ്കുകൾ സംഘർഷമേഖലയിൽ എത്തിയതായി വിവരമുണ്ട്. ഇസ്രായേൽ യുദ്ധവിമാനങ്ങൾക്ക് ആകാശത്ത് ഇന്ധനം നൽകുന്നതിനായാണ് ഇവ എത്തിയത്.

സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ വൈറ്റ് ഹൗസിൽ ട്രംപിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, പ്രതിരോധ, വിദേശകാര്യ സെക്രട്ടറിമാർ, ദേശീയ സുരക്ഷാ കൗൺസിൽ, രഹസ്യാന്വേഷണ മേധാവിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. സംഘർഷത്തിന് യഥാർഥ പര്യവസാനമാണ് വേണ്ടത്. ഇറാൻ നേതൃത്വവുമായുള്ള ചർച്ചകൾക്കായി വൈസ് പ്രസിഡന്റിനെ അയക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

See also  ഹസീനയുടെ ഭരണത്തിന് ശേഷം ബംഗ്ലാദേശിൽ മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണങ്ങളിൽ 230% വർധനവെന്ന് റിപ്പോർട്ട്

Related Articles

Back to top button