Kerala

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം; അല്ലെങ്കിൽ ബിജെപി ചെയ്യേണ്ടത് ചെയ്യും: രാജീവ് ചന്ദ്രശേഖർ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ഇത്തരം വിഷയങ്ങൾ കോൺഗ്രസിന്റെ ഡിഎൻഎയിൽ ഉള്ളതാണ്. ചൂഷകനല്ലാത്ത എംഎൽഎ വേണമെന്നത് പാലക്കാടിന്റെ ആവശ്യമാണ്. രാജിവെച്ചില്ലെങ്കിൽ ബിജെപി ചെയ്യേണ്ടത് ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു

ശബരിമലയിൽ നടക്കാനിരിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിലും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. സിപിഎമ്മും പിണറായി വിജയനും അയ്യപ്പ സംഗമം നടത്തുന്നു. മുഖ്യാതിഥിയായി സ്റ്റാലിനും. ചിരിക്കണോ കരയണോ എന്നറിയില്ല. സ്റ്റാലിന്റെ മകൻ ഉദയനിധി ഹിന്ദുക്കളെ എന്തെല്ലാം പറഞ്ഞിട്ടുണ്ട്

ഹിറ്റ്‌ലർ ജൂത ആഘോഷത്തിൽ പങ്കെടുക്കുന്ന പോലെയും രാഹുൽ ഗാന്ധി സത്യം പറഞ്ഞ പോലെയും ഒസാമ ഞാൻ സമാധാനവാദിയാണെന്ന് പറഞ്ഞ പോലെയുമാണിത്. ശബരിമലയിൽ ഇടത് സർക്കാർ ചെയ്തത് ജനങ്ങൾ മറന്നിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു

The post രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം; അല്ലെങ്കിൽ ബിജെപി ചെയ്യേണ്ടത് ചെയ്യും: രാജീവ് ചന്ദ്രശേഖർ appeared first on Metro Journal Online.

See also  എട്ടുകാലി മമ്മൂഞ്ഞ് ആകേണ്ടെന്ന് സിപിഎം പ്രവർത്തകർ; സണ്ണി ജോസഫിനെ പരിപാടിക്കിടെ ഇറക്കിവിട്ടു

Related Articles

Back to top button