Kerala

രാഹുൽ ഇനി സ്വതന്ത്ര എംഎൽഎ; സസ്‌പെൻഷൻ കാര്യം കോൺഗ്രസ് സ്പീക്കറെ അറിയിക്കും

രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത വിവരം കോൺഗ്രസ് നിയമസഭാ സ്പീക്കറെ അറിയിക്കും. കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതോടെ രാഹുൽ മാങ്കൂട്ടത്തിൽ ഇനി സ്വതന്ത്ര എംഎൽഎ ആയി മാറും.

നിയമസഭാ സമ്മേളനത്തിൽ യുഡിഎപ് ബ്ലോക്കിൽ നിന്ന് ഒഴിവാക്കണമെന്ന് സ്പീക്കറോട് നേതാക്കൾ ആവശ്യപ്പെടും. അതേസമയം പാർട്ടിയിൽ നിന്ന് പുറത്തായെങ്കിലും രാഹുലിന് എംഎൽഎ ആയി തുടരാം. സെപ്റ്റംബർ 15ന് നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോൾ പ്രത്യേക ബ്ലോക്കിലായിരിക്കും രാഹുൽ ഇരിക്കുക.

അതേസമയം രാഹുൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമോ എന്നും അറിയേണ്ടതുണ്ട്. രാഹുലിനെ സസ്‌പെൻഡ് ചെയ്ത് വിവാദങ്ങളിൽ നിന്ന് തടിയൂരാനാണ് കോൺഗ്രസിന്റെ തീരുമാനം.

The post രാഹുൽ ഇനി സ്വതന്ത്ര എംഎൽഎ; സസ്‌പെൻഷൻ കാര്യം കോൺഗ്രസ് സ്പീക്കറെ അറിയിക്കും appeared first on Metro Journal Online.

See also  മഴ പോയിട്ടില്ല കെട്ടോ; ന്യൂനമര്‍ദം വരുന്നു ഒപ്പം കനത്ത മഴയും

Related Articles

Back to top button