Gulf

കുവൈത്ത് തീരത്ത് കപ്പലിൽ സ്‌ഫോടനം; എണ്ണ കടലിൽ പരന്നു, കപ്പലിലുള്ളവർ സുരക്ഷിതർ

കുവൈത്ത് തീരത്ത് കപ്പലിൽ സ്‌ഫോടനം. മുബാറക് അൽ കബീറിന് 30 നോട്ടിക്കൽ മൈൽ ദൂരെയാണ് കപ്പലിൽ സ്‌ഫോടനുണ്ടായത്. ചരക്കുകപ്പലിൽ നിന്നുള്ള എണ്ണ കടലിൽ പരന്നു. കപ്പലിലേക്ക് വെള്ളം കയറുന്നതായും റിപ്പോർട്ടുകളുണ്ട്. കപ്പലിൽ ഉള്ളവർ സുരക്ഷിതരാണ്. 

അതേസമയം ഇറാനെതിരെ പുതിയ ആക്രമണ പരമ്പര അമേരിക്ക-ഇസ്രായേൽ സഖ്യം ആരംഭിച്ചു. ഇറാന്റെ മിസൈൽ ശേഷി ഇല്ലാതാക്കാനാണ് ലക്ഷ്യം. ആറ് ദിവസമായി തുടരുന്ന ആക്രമണത്തിൽ ഇറാനിൽ മരണസംഖ്യ 1100 കടന്നു. 5000ത്തിലേറെ പേർക്ക് പരുക്കേറ്റു

അതേസമയം സൗദി അൽ ഖർജിൽ മൂന്ന് ഡ്രോണുകൾ കൂടി തകർത്തതായി സൗദി അധികൃതർ വ്യക്തമാക്കി. ദോഹയിലെ യുഎസ് എംബസിക്ക് അടുത്ത് താമസിപ്പിക്കുന്നവരെ ഖത്തർ ഒഴിപ്പിച്ചു. താത്കാലിക സുരക്ഷാ നടപടികളുടെ ഭാഗമാണിതെന്ന് അധികൃതർ അറിയിച്ചു
 

See also  രാജ്യത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യത

Related Articles

Back to top button