Kerala

ഫോൺ ചോർത്തൽ ആരോപണം: അടിയന്തര ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രിയോട് ഗവർണർ

പിവി അൻവർ എംഎൽഎ ഉയർത്തിയ ഫോൺ ചോർത്തൽ ആരോപണത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിമാരുടെ ഫോൺ ചോർത്തുന്നു എന്ന സ്ഥിതി അതീവ ഗൗരവമേറിയതാണ്. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും ഗവർണർ ആവശ്യപ്പെട്ടു

ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ എഡിജിപി എംആർ അജിത് കുമാർ പ്രധാന രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും ഫോൺ ചോർത്തിയെന്നായിരുന്നു പിവി അൻവറിന്റെ ആരോപണം.

വിജിലൻസിലുണ്ടായിരുന്ന എഎസ്‌ഐ മോഹൻദാസിനെ ഫോൺ ചോർത്താൻ ചുമതലപ്പെടുത്തിയെന്നും എടിഎസിന്റെ സ്‌പെഷ്യൽ ഓപറേഷൻ ടീമിന്റെ സഹായത്തോടെയാണ് ചോർത്തൽ നടക്കുന്നതെന്നും അൻവർ ആരോപിച്ചിരുന്നു.

The post ഫോൺ ചോർത്തൽ ആരോപണം: അടിയന്തര ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രിയോട് ഗവർണർ appeared first on Metro Journal Online.

See also  വഞ്ചിയൂരിൽ സിപിഎം 200 കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ഇരുപാർട്ടികളും തമ്മിൽ സംഘർഷം

Related Articles

Back to top button