Kerala

സ്വർണവില ആദ്യമായി പവന് 58,000 കടന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. പവന് ഇന്ന് 320 രൂപയാണ് വർധിച്ചത്. ഇതോടെ ചരിത്രത്തിലാദ്യമായി സ്വർണം പവന് വില 58,000 കടന്നു. 58,240 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്

ഗ്രാമിന് 40 രൂപ വർധിച്ച് 7280 രൂപയായി. കഴിഞ്ഞ 10 ദിവസത്തിനിടെ 2040 രൂപയാണ് പവന് വർധിച്ചത്. ഗ്രാമിന് 255 രൂപയും വർധിച്ചു

ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ചാർജും കൂടിച്ചേരുമ്പോൾ ഒരു പവൻ സ്വർണത്തിന് വില ഇതിലുമധികമാകും. ഈ വർഷം ജനുവരിയിൽ 45,920 രൂപയായിരുന്നു പവന്റെ വില.

See also  ഒടുവിൽ സുധാകരന് വഴങ്ങി കോൺഗ്രസ്; കണ്ണൂരിൽ മത്സരിച്ചേക്കും, അടൂർ പ്രകാശിനും ഇളവെന്ന് സൂചന

Related Articles

Back to top button