Kerala

മണ്ണിടിച്ചിൽ ഭീഷണി: കാസർകോട് ബേവിഞ്ചയിലും വീരമലക്കുന്നിലും യാത്രാ വാഹനങ്ങൾക്ക് നിരോധനം

ദേശീയപാത നിർമാണം നടക്കുന്ന വീരമലക്കുന്നിലും ബേവിഞ്ചയിലും യാത്രാ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. മഴ ശക്തമായതിനെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം.

ഹെവി വാഹനങ്ങൾക്കും ആംബുലൻസിനും വിലക്കില്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ വഴി ചെറു വാഹനങ്ങൾക്ക് നിരോധനം തുടരുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

അതേസമയം മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരത്തിലൂടെ ചെറു വാഹനങ്ങൾ കടത്തി വിട്ടുതുടങ്ങി. മഴയില്ലാത്ത സമയത്ത് മാത്രമാണ് ചെറു വാഹനങ്ങൾ കടത്തിവിടുക. ഭാരമേറിയ വാഹനങ്ങൾ അനുവദിക്കില്ല. മഴ ശക്തമായാൽ ഗതാഗതം പൂർണമായും തടയും.

The post മണ്ണിടിച്ചിൽ ഭീഷണി: കാസർകോട് ബേവിഞ്ചയിലും വീരമലക്കുന്നിലും യാത്രാ വാഹനങ്ങൾക്ക് നിരോധനം appeared first on Metro Journal Online.

See also  ശബരിമല സ്വർണമോഷണം; മുരാരി ബാബുവിനെ സസ്പെന്റ് ചെയ്യ്തു

Related Articles

Back to top button