Kerala

പാലിയേക്കര ടോൾ പിരിവിന് ഇന്നും അനുമതിയില്ല; തകരാർ ഒക്കെ ആദ്യം പരിഹരിക്കൂവെന്ന് ഹൈക്കോടതി

പാലിയേക്കരയിലെ ടോൾ പിരിവിന് ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ തുടരും. നിർദേശങ്ങൾ നടപ്പിലാക്കിയോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ തൃശൂർ ജില്ലാ കലക്ടർക്ക് കോടതി ഇന്ന് നിർദേശം നൽകി. ടോൾ പിരിവ് അനുവദിക്കണമെന്നും, ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള നടപടി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും കേന്ദ്രസർക്കാർ കോടതിയിൽ വാദിച്ചുവെങ്കിലും കോടതി തയ്യാറായില്ല. 

ജില്ലാ കലക്ടറുടെ റിപ്പോർട്ട് കിട്ടിയ ശേഷം ടോൾ പിരിവിനെ കുറിച്ച് ആലോചിക്കാമെന്ന് കോടതി വ്യക്തമാക്കി. ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് കലക്ടർ അറിയിച്ചു. സർവീസ് റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ചെറിയ പ്രശ്‌നങ്ങളാണുള്ളതെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു

എന്നാൽ എല്ലാ തകരാറുകളും പരിഹരിക്കട്ടെ എന്നായിരുന്നു കോടതിയുടെ മറുപടി. എല്ലാം പരിഹരിച്ചെന്ന റിപ്പോർട്ട് ലഭിച്ച ശേഷം ടോൾ പിരിവ് അടക്കം തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു. ഹർജി അടുത്ത തിങ്കളാഴ്ചത്തേക്ക് പരിഗണിക്കാൻ മാറ്റി. 

See also  പൊട്ടനാണ് പ്രാന്തന്‍, ആ പ്രാന്ത് എനിക്ക് ഇല്ല; പാർട്ടി പറഞ്ഞാലും എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല: ഇടത് പാളയം വിട്ട് അൻവർ

Related Articles

Back to top button