Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച രണ്ട് സ്ത്രീകൾ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിയുമായി പോകാൻ താത്പര്യമില്ലെന്ന് ആരോപണം ഉന്നയിച്ച രണ്ട് സ്ത്രീകൾ. രാഹുൽ മാങ്കൂട്ടത്തിലിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന് വെളിപ്പെടുത്തിയ യുവ നടിയിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. 

മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ കാര്യങ്ങൾ ക്രൈംബ്രാഞ്ചിനോടും പറഞ്ഞെങ്കിലും നിയമനടപടിക്ക് താത്പര്യമില്ലെന്നാണ് ഇവർ പറയുന്നത്. ആരോപണം ഉന്നയിച്ച ട്രാൻസ്‌ജെൻഡർ യുവതിയാകട്ടെ മൊഴി നൽകാൻ താത്പര്യമില്ലെന്നും അറിയിച്ചു

ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. യുവതിയുമായി പോലീസ് സംസാരിച്ചു. നിയമനടപടിക്ക് ഇതുവരെ ഈ സ്ത്രീയും താത്പര്യം അറിയിച്ചിട്ടില്ല.
 

See also  ഉള്ളൂരിൽ വയോധികയെ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിൽ

Related Articles

Back to top button