National

തൃണമൂൽ എംപി മഹുവ മൊയ്ത്ര വിവാഹിതയായി; വരൻ ബിജെഡി നേതാവ് പിനാകി മിശ്ര

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായി. ബിജെഡി നേതാവും മുൻ എംപിയുമായ പിനാകി മിശ്രയാണ് വരൻ. ജർമനിയിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. മെയ് 3നാണ് വിവാഹം നടന്നതെന്നാണ് വിവരം. വിവാഹ വാർത്ത മഹുവയോ തൃണമൂൽ കോൺഗ്രസോ സ്ഥിരീകരിച്ചിട്ടില്ല.

ഒഡീഷയിലെ പുരി മണ്ഡലത്തിൽ നിന്നുള്ള എംപിയായിരുന്നു പിനാകി മിശ്ര. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനാണ്. കോൺഗ്രസിലാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. മിശ്രക്ക് മുൻ വിവാഹത്തിൽ ഒരു മകനും മകളുമുണ്ട്

പാർലമെന്റിലെ പ്രസംഗങ്ങളിലൂടെ ശ്രദ്ധേയയാണ് മഹുവ മൊയ്ത്ര. ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ്. നേരത്തെ ഡെൻമാർക്ക് പൗരനായ ലാർസ് ബ്രോർസനെയാണ് മൊയ്ത്ര ആദ്യം വിവാഹം ചെയ്തത്. പിന്നീട് വിവാഹമോചനം നേടുകയായിരുന്നു

The post തൃണമൂൽ എംപി മഹുവ മൊയ്ത്ര വിവാഹിതയായി; വരൻ ബിജെഡി നേതാവ് പിനാകി മിശ്ര appeared first on Metro Journal Online.

See also  മൂർഷിദാബാദിൽനിന്ന് ഹിന്ദുക്കളെ കുടിയിറക്കുന്നു: ആരോപണവുമായി ബിജെപി

Related Articles

Back to top button