Kerala

സ്വർണവില വീണ്ടും മുന്നോട്ട്; പവന് 560 രൂപ വർധിച്ച് 81,600 രൂപയിലെത്തി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ് തുടരുന്നു. പവന് ഇന്ന് 560 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 81,600 രൂപയായി. ചരിത്രത്തിലെ ഏറ്റവുമുയർന്ന വിലയിലാണ് പവന്റെ വ്യാപാരം ഇന്ന് നടക്കുന്നത്

ഗ്രാമിന് 70 രൂപ വർധിച്ച് 10,200 രൂപയിലെത്തി. ആഗോളവിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. ആഗോള വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് 3650 ഡോളറിലേക്ക് എത്തി. 

18 കാരറ്റ് സ്വർണത്തിനും വർധനവുണ്ട്. ഗ്രാമിന് 58 രൂപ വർധിച്ച് 8346 രൂപയായി. 24 കാരറ്റ് സ്വർണം ഗ്രാമിന് 77.10 രൂപ വർധിച്ച് 11,128 രൂപയിലെത്തി.
 

See also  എൽഡിഎഫ് സ്ഥാനാർഥിയാകുമോ; വ്യക്തമായ മറുപടി നൽകാതെ അബ്ദുറഹ്മാൻ രണ്ടത്താണി

Related Articles

Back to top button