World

താലിബാൻ പ്രവർത്തിക്കുന്നത് ഇന്ത്യയുടെ പ്രതിനിധിയെ പോലെ; യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ പാക് പ്രതിരോധമന്ത്രി

അഫ്ഗാനിസ്ഥാനുമായി യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയെയും കുറ്റപ്പെടുത്തി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. താലിബാൻ ഭരണകൂടം പ്രവർത്തിക്കുന്നത് ഇന്ത്യയുടെ പ്രതിനിധിയെ പോലെയാണ്. 2020ൽ നാറ്റോ സഖ്യം പിൻവാങ്ങിയതോടെ അഫ്ഗാനിസ്ഥാനിൽ സമാധാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും രാജ്യത്തെ ഇന്ത്യയുടെ കോളനിയാക്കി മാറ്റുകയാണ് താലിബാൻ ചെയ്തത്

ലോകമെമ്പാടുമുള്ള ഭീകരരെ അവിടെ ഒന്നിപ്പിച്ച് കയറ്റുമതി ചെയ്യുകയാണ് താലിബാൻ എന്നും ഖ്വാജ ആസിഫ് എക്‌സിൽ കുറിച്ചു. താലിബാൻ ഭരണകൂടം പൗരൻമാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ ലംഘിക്കുകയാണ്. ഇസ്ലാം മതം സ്ത്രീകൾക്ക് നൽകുന്ന അവകാശങ്ങൾ പോലും തട്ടിയെടുക്കുകയാണ്

നയതന്ത്രത്തിലൂടെ ബന്ധം സാധാരണ നിലയിലാക്കാൻ പാക്കിസ്ഥാൻ പരമാവധി ശ്രമിച്ചു. എന്നാൽ ഞങ്ങളുടെ ക്ഷമ നശിച്ചു. ഇനി തുറന്ന യുദ്ധം പ്രഖ്യാപിക്കുകയാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു
 

See also  യെമനിൽ നിന്ന് തൊടുത്ത മിസൈൽ തടഞ്ഞെന്ന് ഇസ്രായേൽ സൈന്യം

Related Articles

Back to top button