Kerala

തെറ്റുപറ്റിപ്പോയി; വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയുടെ സംഭാഷണം പുറത്ത്

വയനാട് സുഗന്ധഗിരിയിൽ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫിസറെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ രതീഷ് കുമാറിനെ കുരുക്കിലാക്കി ശബ്ദരേഖ. പരാതിയിൽ നിന്ന് പിന്മാറാൻ യുവതിക്ക് മേൽ സമ്മർദം ചെലുത്തുന്ന സംഭാഷണം ആണ് പുറത്ത് വന്നത്. തെറ്റ് പറ്റിപ്പോയെന്ന് രതീഷ് കുമാർ പറയുന്നത് ശബ്ദരേഖയിലുണ്ട്.

കേസിന് പോകാതിരുന്നാൽ എന്ത് ചെയ്യാനും തയ്യാറാണെന്നും രതീഷ് കുമാർ സംഭാഷണത്തിനിടെ പറയുന്നു. അതിജീവിതയ്ക്ക് പണം വാഗ്ദാനം ചെയ്യുന്ന പ്രതിയോട് തനിക്ക് നേരിട്ട അപമാനത്തിന് ആര് മറുപടി പറയുമെന്ന് ജീവനക്കാരി ചോദിക്കുന്നുണ്ട്. സംഭവത്തിൽ പടിഞ്ഞാറത്തറ പോലീസ് അന്വേഷണം നടത്തുകയാണ്.

കഴിഞ്ഞാഴ്ചയാണ് രതീഷിനെതിരെ പരാതി ഉയർന്നത്. ഫോറസ്റ്റ് ഓഫീസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥ തന്നെയാണ് പരാതി നൽകിയത്. പിന്നാലെ രതീഷിനെ കൽപ്പറ്റയിലേക്ക് സ്ഥലം മാറ്റിയിരുന്നു. 

See also  കേരളം ഒരേ പൊളി, തിരികെ പോകാൻ തോന്നുന്നേയില്ല; ബ്രിട്ടീഷ് യുദ്ധ വിമാനത്തെയും പരസ്യമാക്കി കേരളാ ടൂറിസം

Related Articles

Back to top button