Kerala

തൃശ്ശൂർ അതിരൂപത മുൻ ആർച്ച് ബിഷപ് മാർ ജേക്കബ് തൂങ്കുഴി അന്തരിച്ചു

തൃശ്ശൂർ അതിരൂപത മുൻ ആർച്ച് ബിഷപ് ജേക്കബ് തൂങ്കുഴി അന്തരിച്ചു. 94 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃശ്ശൂർ കാച്ചേരി മൈനർ സെമിനാരിയിൽ വിശ്രമത്തിലായിരുന്നു. 2007 വരെ തൃശ്ശൂർ ആർച്ച് ബിഷപായി പ്രവർത്തിച്ചു. 

തൃശ്ശൂർ അതിരൂപതയുടെ രണ്ടാമത്തെ ആർച്ച് ബിഷപാണ്. ജേക്കബ് തൂങ്കുഴിയുടെ ഭൗതികദേഹം ഞായറാഴ്ച ഉച്ച തിരിഞ്ഞ് ബിഷപ് ഹൗസിൽ പൊതുദർശനത്തിന് വെക്കും. തിങ്കളാഴ്ചയാണ് സംസ്‌കാരം. തൃശ്ശൂർ ലൂർദ് പള്ളിയിൽ തിങ്കളാഴ്ച രാവിലെ 10 മണിയോടെ പ്രാർഥനാ ചടങ്ങുകൾ പൂർത്തിയാക്കും. തുടർന്ന് അദ്ദേഹം സ്ഥാപിച്ച ക്രിസ്തുദാസി സന്ന്യാസി സമൂഹത്തിന്റെ ആസ്ഥാനമായ കോഴിക്കോടേക്ക് കൊണ്ടുപോകും. 

ഉച്ച കഴിഞ്ഞ് അവിടെയാണ് സംസ്‌കാരം. മാനന്തവാടി രൂപതയുടെ ആദ്യ മെത്രാൻ കൂടിയാണ് മാർ ജേക്കബ് തൂങ്കുഴി. 1973 മുതൽ നീണ്ട 22 വർഷം മാനന്തവാടി രൂപതയെ നയിച്ചു. പിന്നീട് താമരശ്ശേരി രൂപതയുടെ മെത്രാനായി. 1997ലാണ് തൃശ്ശൂർ ആർച്ച് ബിഷപായി നിയമിതനായത്.
 

See also  ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല്യം; നാല് ഡോക്ടർമാർക്കെതിരെ കേസ്

Related Articles

Back to top button