Kerala

പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക; കണ്ണൂരിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനെതിരെ പോസ്റ്ററുകൾ

യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനെതിരെ പോസ്റ്ററുകൾ. ശ്രീകണ്ഠാപുരം പൊടിക്കളത്താണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക, യൂത്ത് കോൺഗ്രസ് കോഴികളുണ്ട് തുടങ്ങിയ വാചകങ്ങളെഴുതിയ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്

ഇന്ന് രാവിലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ശ്രീകണ്ഠാപുരം നഗരസഭാ കൗൺസിലർ കൂടിയാണ് വിജിൽ മോഹൻ. രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധമുള്ള യൂത്ത് കോൺഗ്രസ് നേതാവാണ്. രാഹുലിനെ തിരിച്ചു കൊണ്ടുവരണമെന്ന് വിജിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു

എന്നാൽ പോസ്റ്ററിന് പിന്നിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. സിപിഎമ്മിന്റെ കുത്തക വാർഡിൽ ജയിച്ച് മുതൽ തുടങ്ങിയ ആക്രമണമാണെന്ന് വിജിൽ മോഹൻ പ്രതികരിച്ചു.
 

See also  മുതലപ്പൊഴിയിൽ വള്ളം തലകീഴായി മറിഞ്ഞു; മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു

Related Articles

Back to top button