Kerala

ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാർ ദേവസ്വത്തിന്റെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രാ ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാർ ദേവസ്വം ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മലബാർ ദേവസ്വത്തിന് കീഴിലെ ജീവനക്കാർക്കാണ് ക്ഷേത്രം ഫണ്ട് ഉപയോഗിക്കാമെന്ന നിർദേശം ഉണ്ടായിരുന്നത്. 

യാത്രാ ചെലവുകൾക്ക് അതാത് ക്ഷേത്ര ഫണ്ടിൽ നിന്ന് പണം നൽകാനായിരുന്നു നിർദേശം. മലബാർ ദേവസ്വം കമ്മീഷണറുടെ ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. ്‌ക്ഷേത്ര ഫണ്ടിൽ നിന്ന് പണം എന്തിന് പണം എന്തിന് നൽകണമെന്ന് കോടതി ചോദിച്ചു. 

ഹർജി അടുത്താഴ്ച വീണ്ടും പരിഗണിക്കും. ആഗോള അയ്യപ്പ സംഗമം നാളെ നടക്കാനിരിക്കെയാണ് കോടതിയുടെ ഇടപെടൽ. സംഗമത്തിനായുള്ള ഒരുക്കങ്ങൾ പമ്പയിൽ പൂർത്തിയായി. 3000ത്തിലധികം പ്രതിനിധികൾ അയ്യപ്പ സംഗമത്തിൽ പങ്കെടുക്കും.
 

See also  അച്ഛനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി തള്ളിയത് സ്വർണമാലക്ക് വേണ്ടി; മകന്റെ കുറ്റസമ്മത മൊഴി

Related Articles

Back to top button