Kerala

അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുന്നത് പിണറായി സർക്കാർ അവസാനിപ്പിക്കണം: കെസി വേണുഗോപാൽ

ശബരിമല അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നത് പിണറായി സർക്കാർ അവസാനിപ്പിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. വിശ്വാസസംരക്ഷണമെന്ന പേരിൽ അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത് സർക്കാരിന്റെ കാപട്യമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നൽകിയ കത്തിലാണ് ഇക്കാര്യം കെസി വേണുഗോപാൽ പറയുന്നത്

ശബരിമലയിലെ ആചാരലംഘനത്തിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി അയ്യപ്പ സംഗമത്തിന് ചുക്കാൻ പിടിക്കുന്നതിലെ രാഷ്ട്രീയ ലക്ഷ്യങ്ങളും ആത്മാർഥതയില്ലായ്മയും കേരള ജനതക്ക് ബോധ്യപ്പെട്ടു. കേരള സമൂഹം ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ പമ്പയിലേക്ക് കാലുകുത്താൻ മുഖ്യമന്ത്രിക്ക് കഴിയില്ല. പശ്ചാത്താപഭാരം കൊണ്ട് വിയർത്ത് പോകുമെന്നും വേണുഗോപാൽ പറഞ്ഞു

യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസി സമൂഹവുമായി ചർച്ച നടത്താതെ കോടതി വിധി നടപ്പാക്കാൻ സംസ്ഥാനത്ത് കലാപ അന്തരീക്ഷം സൃഷ്ടിച്ചത് വിശ്വാസികളുടെ മനസിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. അതിന് കാരണഭൂതനായ ആള് തന്നെ ഇന്ന് ആചാര സംരക്ഷണമെന്ന പേരിൽ അയ്യപ്പ സംഗമം നടത്തുന്നത് വിരോധാഭാസമാണെന്നും വേണുഗോപാൽ പറഞ്ഞു.
 

See also  തെരച്ചിൽ തുടങ്ങിയത് ബിന്ദുവിനെ കാണാനില്ലെന്ന് മകൾ പറഞ്ഞതോടെ; രക്ഷാപ്രവർത്തനം വൈകിയെന്ന് ആക്ഷേപം

Related Articles

Back to top button