Kerala

രാഹുൽ മാങ്കൂട്ടത്തിൽ നാളെ പാലക്കാട് എത്തും; സംരക്ഷണമൊരുക്കുമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ

നിരവധി ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നാളെ പാലക്കാട് എത്തും. ഇന്ന് തൃശ്ശൂരിലെത്തി രാത്രി അവിടെ തങ്ങിയ ശേഷം  നാളെ അതിരാവിലെ പാലക്കാട് എത്താനാണ് നീക്കം. നാളെ രാവിലെ തന്നെ എംഎൽഎ ഓഫീസിൽ എത്തിയേക്കും. രാഹുലെത്തിയാൽ സംരക്ഷണ കവചമൊരുക്കുമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ അറിയിച്ചത്.

കഴിഞ്ഞ ദിവസം അടൂരിലെ വീട്ടിലെത്തി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ സി.വി സതീഷ് , ട്രഷറർ ഹരിദാസ് മച്ചിങ്ങൽ മണ്ഡലം പ്രസിഡന്റുമാർ ഉൾപ്പെടെ 6 പേർ രാഹുലിനെ കണ്ടിരുന്നു. രണ്ട് ദിവസം രാഹുൽ പാലക്കാട് തങ്ങുമെന്നാണ് വിവരം. സ്വകാര്യ പരിപാടികളിലും എംഎൽഎ പങ്കെടുക്കും. 

അതേസമയം കെപിസിസി അറിയിച്ചാലേ രാഹുലിന്റെ കാര്യത്തിൽ തീരുമാനമെടുക്കൂവെന്നാണ് ഡിസിസി പ്രതികരിച്ചത്. ഇതുവരെ ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്നും ജില്ലാ നേതൃത്വം അറിയിച്ചു. ലൈംഗികാരോപണങ്ങൾക്ക് പിന്നാലെ ഒരു മാസത്തോളം അടൂരിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരുന്ന രാഹുൽ ഒരു ദിവസം നിയമസഭയിൽ എത്തിയിരുന്നു. 

See also  പരാതിക്ക് പിന്നിൽ ഗൂഢലക്ഷ്യം: എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്വേത മേനോൻ ഹൈക്കോടതിയിൽ

Related Articles

Back to top button