Kerala

വിശ്രമിക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണു; കാട്ടാക്കടയിൽ രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു

കാട്ടാക്കട കുന്നത്തുകാൽ ചാവടിയിൽ തെങ്ങ് വീണ് അപകടം. ചായ കുടിച്ച് വിശ്രമിച്ചിരുന്ന 2 തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളുടെ തലയിലേക്കാണ് തെങ്ങ് കടപുഴകി വീണത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ചാവടി സ്വദേശികളായ ചന്ദ്രിക, വസന്ദ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന 5 തൊഴിലാളികൾക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. 

ഇവരെ കാരക്കോണം മെഡിക്കൽ കോളജിലേക്ക് മാറ്റി. സ്‌നേഹലത (54), ഉഷ (59) എന്നിവരുടെ പരുക്ക് ഗുരുതരമാണ്. തെങ്ങ് വീഴുന്നത് കണ്ട് തൊഴിലാളികൾ ചിതറിയോടുകയായിരുന്നു.  ഏകദേശം 48 തൊഴിലാളികൾ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. 

കനാൽ വൃത്തിയാകുന്നതിനായിട്ടാണ് തൊഴിലാളികൾ എത്തിയത്. തെങ്ങിന് ഏറെ കാലപ്പഴക്കം ഉള്ളതായിട്ടാണ് വിവരം. പാറശ്ശാല ഫയർഫോഴ്‌സും വെള്ളറട പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

See also  സംവിധായകൻ പി ബാലചന്ദ്ര കുമാർ അന്തരിച്ചു; മരണം വൃക്കസംബന്ധമായ രോഗത്തെ തുടർന്ന്

Related Articles

Back to top button