Kerala

ആർഎസ്എസ് ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവർത്തകൻ കിണറ്റിൽ മരിച്ച നിലയിൽ

കണ്ണൂരിൽ സിപിഎം പ്രവർത്തകനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പാനൂരിലാണ് സംഭവം. വിളക്കോട്ടൂർ സ്വദേശി ജ്യോതിരാജാണ്(43) മരിച്ചത്

ആർഎസ്എസ് ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു ജ്യോതിരാജ്. ഇന്ന് രാവിലെയാണ് വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടത്. ആത്മഹത്യയെന്നാണ് നിഗമനം

ആർഎസ്എസ് ആക്രമണത്തിൽ പരുക്കേറ്റ് വർഷങ്ങളായി ചികിത്സയിലായിരുന്നു. 2009ലാണ് ജ്യോതിരാജിനെ ആർഎസ്എസ് പ്രവർത്തകർ വെട്ടി പരുക്കേൽപ്പിച്ചത്. രണ്ട് കാലുകൾക്കും വെട്ടേറ്റിരുന്നു.
 

See also  മാന്ത്രിക സംഖ്യയും പിന്നിട്ട് സ്വർണത്തിന്റെ റെക്കോർഡ് കുതിപ്പ്; പവന് 80,880 രൂപയായി

Related Articles

Back to top button