Kerala

ബിന്ദു പത്മനാഭനെ കൊന്നത് താനാണ്; കുറ്റസമ്മതം നടത്തി സെബാസ്റ്റ്യൻ

ചേർത്തല ബിന്ദു പത്മനാഭൻ കൊലക്കേസിൽ കുറ്റസമ്മതം നടത്തി അറസ്റ്റിലായ പ്രതി സിഎം സെബാസ്റ്റ്യൻ. ബിന്ദുവിനെ താൻ കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യൻ മൊഴി നൽകിയതായി ക്രൈം ബ്രാഞ്ച് കോടതിയിൽ അറിയിച്ചു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് ബിന്ദു പത്മനാഭൻ കൊലക്കേസിൽ സെബാസ്റ്റ്യനെ പ്രതി ചേർത്തത്

കസ്റ്റഡി അപേക്ഷയിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ജെയ്‌നമ്മ കൊലപാതക കേസിൽ റിമാൻഡിൽ കഴിയുന്ന സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ജയിലിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. 

കേസിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപിക്കാനൊരുങ്ങുകയാണ് പോലീസ്. കോയമ്പത്തൂർ, കുടക്, ബാംഗ്ലൂർ എന്നിവിടങ്ങളിലും സെബാസ്റ്റ്യനുമായി തെളിവെടുപ്പ് ടനത്തും. ഇവിടങ്ങളിൽ ബിന്ദുവുമായി സെബാസ്റ്റ്യൻ യാത്ര ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2006 മുതലാണ് ബിന്ദുവിനെ കാണാതായത്.
 

See also  സംസ്ഥാന ചലചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും; ജൂറിയുടെ അന്തിമ പരിഗണനയിൽ 35 സിനിമകൾ

Related Articles

Back to top button