Kerala

കന്നി മാസത്തിൽ മഴ പെയ്യുന്നത് പിണറായിക്ക് അയ്യപ്പൻ കൊടുക്കുന്ന ശിക്ഷ: കെ മുരളീധരൻ

മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കേരളത്തിൽ സാധാരണയായി കന്നി മാസത്തിൽ മഴ പെയ്യാറില്ല. പിണറായിയുടെ ഭരണത്തിൽ ഇങ്ങനെ പലതും കാണാനാകും. പിണറായി വിജയന് അയ്യപ്പൻ കൊടുക്കുന്ന ശിക്ഷയാണ് ഇതൊക്കെയന്നും മുരളീധരൻ പറഞ്ഞു

ബിജെപി കൗൺസിലർ കെ അനിൽ കുമാറിന്റെ ആത്മഹത്യയിലും മുരളീധരൻ പ്രതികരിച്ചു. ശുദ്ധനായ മനുഷ്യനായിരുന്നു അനിൽ കുമാർ. ബിജെപി നേതാക്കൾ പറഞ്ഞത് കൊണ്ടാണ് അദ്ദേഹം ലോൺ നൽകിയത്. ആരും പണം തിരിച്ചടക്കാത്തത് അദ്ദേഹത്തെ പ്രതിസന്ധിയിലാക്കി

പണം നിക്ഷേപിച്ചവർ വന്നപ്പോൾ പണമില്ല. അതൊക്കെ ബിജെപി കൊണ്ടുപോയി താമര വിരിയിച്ചു. ഈ വിവരം രാജീവ് ചന്ദ്രശേഖറിനോട് പറഞ്ഞപ്പോൾ ഇതൊന്നും എന്റെ പണിയല്ല എന്ന് അയാൾ പറഞ്ഞു കാണും. ഇതൊക്കെയാകും അനിൽ കുമാറിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും മുരളീധരൻ പറഞ്ഞു
 

See also  വീണ്ടും നിപ: മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദേശം, കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കും

Related Articles

Back to top button