Kerala

കെ ജെ ഷൈനിനെതിരായ അധിക്ഷേപ പ്രചാരണം; കെഎം ഷാജഹാനെ ഇന്ന് കോടതിയിൽ ഹാജരാക്കും

സി പി എം നേതാവ് കെ ജെ ഷൈനിനെതിരായ അധിക്ഷേപ പ്രചാരണത്തിൽ അറസ്റ്റിലായ യുട്യൂബർ കെ എം ഷാജഹാനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അറസ്റ്റിലായ ഷാജഹാൻ നിലവിൽ ആലുവ സൈബർ ക്രൈം സ്റ്റേഷനിലാണ്. തിരുവനന്തപുരം ആക്കുളത്തെ വീട്ടിൽ നിന്നാണ് ഇന്നലെ ഷാജഹാനെ അറസ്റ്റ് ചെയ്തത്. 

വൈദ്യപരിശോധനക്ക് ശേഷമാകും കോടതിയിൽ ഹാജരാക്കുക. കേസിൽ ഷാജഹാനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. വിവാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാർഡ് പിടിച്ചെടുക്കുകയും ചെയ്തു. 

രണ്ട് ദിവസം മുൻപ് കെജെ ഷൈനിന്റെ പേരെടുത്ത് പറഞ്ഞ് പുതിയൊരു വീഡിയോ ഷാജഹാൻ പുറത്തുവിട്ടിരുന്നു. ഇതിന്റെ പേരിൽ ഷൈൻ നൽകിയ പുതിയ പരാതിയിലാണ് അറസ്റ്റ്
 

See also  ചില കാര്യങ്ങൾ സെറ്റിൽ ചെയ്യാനാണ് മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിലേക്ക് പോകുന്നത്: അൻവർ

Related Articles

Back to top button