Kerala

മലപ്പുറം വണ്ടൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു

മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. വണ്ടൂർ അമ്പലപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്ന് പേർക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. മൂന്ന് പേരും നാല് ദിവസം മുമ്പാണ് ഉത്തർപ്രദേശിൽ നിന്ന് വണ്ടൂരിലെത്തിയത്.

ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. വീടുകൾ കയറി ബോധവത്കരണവും ആരംഭിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർമാർ, നഴ്‌സുമാർ, ആശ വർക്കർമാർ എന്നിവരുടെ നേതൃത്വത്തിലാണ് വീടുകൾ കയറി ബോധവത്കണം നടത്തിയത്.

വീടുകളിൽ മലമ്പനി ബോധവത്കരണ ലഘുലേഖ വിതരണം ചെയ്തു. വെള്ളം കെട്ടി നിന്ന് കൊതുകു പെരുകുന്ന സാഹചര്യങ്ങൾ കണ്ടെത്തിയ ഇടങ്ങളിൽ വീട്ടുകാർക്ക് പരിഹാര മാർഗങ്ങൾ വിവരിച്ച് നൽകി.
 

See also  പാലക്കാട് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; 20 പേർക്ക് പരുക്ക്

Related Articles

Back to top button