Education

കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയെ കൊന്ന സംഭവം; വനിതാ ഡോക്ടർ ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന് പുറത്താക്കി

കൊല്ലം മൈനാഗപ്പള്ളി ആനൂർകാവിലെ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ച സംഭവത്തിൽ പ്രതിയായ ഡോ. ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന് പുറത്താക്കി. കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താത്കാലിക ഡോക്ടറായിരുന്നു ശ്രീക്കുട്ടി.

കാറോടിച്ചിരുന്ന അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിരുന്നു. സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ യുവതിയുടെ ദേഹത്ത് കൂടി കാർ മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടത് ശ്രീക്കുട്ടിയായിരുന്നു

സംഭവത്തിന് ഒളിവിൽ പോയ അജ്മലിനെ കൊല്ലം പതാരത്ത് നിന്ന് പിടികൂടിയിരുന്നു. ഇന്നലെ വൈകിട്ടാണ് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളും ബന്ധു ഫൗസിയയും സഞ്ചരിച്ച സ്‌കൂട്ടറിൽ കാർ ഇടിച്ചത്. നാട്ടുകാർ ഓടിക്കൂടിയതോടെ റോഡിൽ കിടന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറങ്ങി അജ്മലും ശ്രീക്കുട്ടിയും രക്ഷപ്പെടുകയായിരുന്നു.

The post കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയെ കൊന്ന സംഭവം; വനിതാ ഡോക്ടർ ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന് പുറത്താക്കി appeared first on Metro Journal Online.

See also  മാധ്യമങ്ങളെ കാണാൻ മുഖ്യമന്ത്രി

Related Articles

Back to top button