Kerala

കണ്ണൂർ കല്യാട്ടെ കവർച്ച; കർണാടക സ്വദേശിയായ പൂജാരി അറസ്റ്റിൽ

കണ്ണൂർ കല്യാട്ടെ വീട്ടിൽ നിന്നും 30 പവനും 4 ലക്ഷം രൂപയും കവർന്ന കേസിൽ കർണാടക സ്വദേശിയായ പൂജാരി അറസ്റ്റിൽ. ഹാസൻ സ്വദേശി മഞ്ജുനാഥാണ് പിടിയിലായത്. ചുങ്കസ്ഥാനം സ്വദേശി എപി സുഭാഷിന്റെ വീട്ടിൽ നിന്ന് കർണാടക സ്വദേശിയായ ഭാര്യ ദർഷിതയാണ് പണവും ആഭരണവും കവർന്നത്

ആഗസ്റ്റ് 22ന് ആഭരണവും പണവും കവർന്ന് നാടുവിട്ട ദർഷിത കർണാടക സാലിഗ്രാമത്തിൽ കൊല്ലപ്പെട്ടിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ദർഷിതയുടെ ആൺസുഹൃത്തിനെ പിടികൂടിയിരുന്നുവെങ്കിലും കവർച്ച ചെയ്ത പണവും ആഭരണങ്ങളും കണ്ടെത്താനായിരുന്നില്ല

എന്നാൽ കൊല്ലപ്പെടും മുമ്പ് പണവും ആഭരണവും അടങ്ങിയ ബാഗ് ഒരാൾക്ക് കൈമാറുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു. ഇതു കേന്ദ്രീകരിച്ചത് നടന്ന അന്വേഷണത്തിലാണ് മഞ്ജുനാഥ് പിടിയിലായത്.
 

See also  വി എസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ആന്തരികാവയവങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലല്ല

Related Articles

Back to top button