Kerala

ശബരിമലയിലെ സ്വർണപ്പാളി മോഷ്ടിച്ചതിൽ സർക്കാർ മറുപടി പറയണമെന്ന് ചെന്നിത്തല

ശബരിമലയിലെ സ്വർണപ്പാളി മോഷ്ടിച്ചതിൽ സർക്കാർ മറുപടി പറയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അറ്റകുറ്റപ്പണികൾക്ക് കൊടുത്തുവിടാൻ പാടില്ലെന്ന് ദേവസ്വം മാനുവലിലുണ്ട്. ഹൈക്കോടതി ശബരിമല ബെഞ്ചിന്റെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു. 

കപടഭക്തൻമാർ നാട് ഭരിച്ചാൽ ഇങ്ങനെയിരിക്കും. അയ്യപ്പ ഭക്തർ മുഴുവൻ ആശങ്കയിലാണ്. വിഷയത്തിൽ എന്തുകൊണ്ട് ദേവസ്വം ബോർഡ് മന്ത്രിയും മുഖ്യമന്ത്രിയും പ്രതികരിക്കുന്നില്ല. ദേവസ്വം വിജിലൻസ് അന്വേഷിക്കുമെന്നാണ് പറയുന്നത്. കള്ളനെ അന്വേഷണം ഏൽപ്പിച്ചാൽ എന്തായിരിക്കും സ്ഥിതിയെന്നും  ചെന്നിത്തല ചോദിച്ചു

ഇതിന് പിന്നിൽ കോടാനുകോടി രൂപയുടെ തട്ടിപ്പുണ്ട്. വിഷയം ഭക്തജനങ്ങളിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. വിലപിടിപ്പുള്ള വസ്തുക്കൾ എങ്ങനെ ചെന്നൈയിലെത്തി. 42 കിലോ സ്വർണം തിരിച്ചു കൊണ്ടുവരുമ്പോൾ 38 കിലോ ആയതെങ്ങനെയെന്നും ചെന്നിത്തല ചോദിച്ചു.
 

See also  രണ്ട് വയസുകാരി മകളുടെ കൊലപാതകം; മൊഴി നൽകാതെ ശ്രീതു

Related Articles

Back to top button