Kerala

ചാക്കയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഹസൻകുട്ടിക്ക് 65 വർഷം കഠിന തടവ്

തിരുവനന്തപുരം ചാക്കയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസൻ കുട്ടിക്ക് 65 വർഷം കഠിന തടവ്. നാടോടി ബാലികയെയാണ് ആറ്റിങ്ങൽ ഇടവ സ്വദേശിയായ ഹസൻകുട്ടി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച പൊന്തക്കാട്ടിൽ ഉപേക്ഷിച്ചത് ഇയാൾക്കെതിരെ പോക്‌സോ അടക്കം നിരവധി കേസുകളുണ്ട്

പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. വധശ്രമം, തട്ടിക്കൊണ്ടു പോകൽ അടക്കമുള്ള വകുപ്പുകൾ പ്രകാരവും പോക്‌സോ നിയമത്തിലെ ബലാത്സംഗം അടക്കം അഞ്ച് ആറ്, ഏഴ് വകുപ്പുകൾ പ്രകാരവുമാണ് പ്രതിയെ കുറ്റക്കാരനായി കോടതി കണ്ടെത്തിയത്. 

2024 ഫെബ്രുവരി 19നാണ് ഹൈദരാബാദ് സ്വദേശികളായ നാടോടികളുടെ രണ്ട് വയസ്സുള്ള പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയത്. ബ്രഹ്മോസ് കേന്ദ്രത്തിന് പുറകിലുള്ള ആളൊഴിഞ്ഞ പൊന്തക്കാട്ടിൽ വെച്ച് പീഡിപ്പിച്ച ശേഷം കുട്ടിയെ ഇവിടെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്ന.
 

See also  എൽഡിഎഫ് റെക്കോർഡ് വിജയം നേടും;എല്ലാ കോർപറേഷനുകളും നേടുമെന്നും എംവി ഗോവിന്ദൻ

Related Articles

Back to top button