Kerala

ന്യൂ മാഹി ഇരട്ടക്കൊലക്കേസ്: കൊടി സുനി അടക്കം എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു

ന്യൂ മാഹി ഇരട്ടക്കൊലപാതക കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. ആർഎസ്എസ് പ്രവർത്തകരായ വിജിത്ത്, ഷിനോജ് എന്നിവർ കൊല്ലപ്പെട്ട കേസിലാണ് സിപിഎം പ്രവർത്തകരായ 16 പ്രതികളെയും വെറുതെവിട്ടത്. 

കേസിലെ രണ്ട് പ്രതികൾ വിചാരണക്കിടെ മരിച്ചിരുന്നു. ബാക്കിയുള്ള 14 പ്രതികളെയും കോടതി വെറുതെ വിടുകയായിരുന്നു. 2020 മെയ് 28നാണ് ഇരട്ടക്കൊലപാതകം നടന്നത്. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് തുടങ്ങിയവരാണ് കേസിലെ പ്രതികൾ. 

കഴിഞ്ഞ ജനുവരിയിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.
 

See also  തൃശ്ശൂർ ചൊവ്വൂരിൽ ബസ് സ്റ്റോപ്പിലേക്ക് ബസ് പാഞ്ഞുകയറി; നാല് സ്ത്രീകൾക്ക് പരുക്ക്

Related Articles

Back to top button