Kerala

ചായ തിളപ്പിക്കുന്നതിനിടെ ഗ്യാസിൽ തീ പടർന്നു; നെയ്യാറ്റിൻകരയിൽ വീട്ടമ്മ മരിച്ചു

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഗ്യാസ് അടുപ്പിൽനിന്ന് തീ പടർന്ന് യുവതിക്ക് ദാരുണാന്ത്യം. മുട്ടയ്ക്കാട് സ്വദേശിയായ സലിലകുമാരി (50) ആണ് മരിച്ചത്. 

രാവിലെ അടുക്കളയിൽ ചായ ഇടുന്നതിനിടെയായിരുന്നു അപകടം. പാചകം ചെയ്യുന്നതിനിടയിൽ ഗ്യാസ് അടുപ്പിൽ നിന്ന് വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. 

ഗ്യാസ് ലീക്ക് ആയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
 

See also  ഡിജിപി യോഗേഷ് ഗുപ്തക്കെതിരായ ഉന്നതതല അന്വേഷണം; ചീഫ് സെക്രട്ടറി ഉടൻ റിപ്പോർട്ട് നൽകും

Related Articles

Back to top button