Kerala

ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധം; മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ച് കെജിഎംഒഎ

താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് എതിരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധവുമായി ആരോഗ്യ പ്രവർത്തകർ. താമരശേരി താലൂക്ക് ആശുപത്രിയിലെ ജീവനക്കാരാണ് പ്രതിഷേധ പ്രകടനം നടത്തുന്നത്. ആക്രമണത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ കെജിഎംഒഎ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചു. 

ആക്രമണം ഉണ്ടായ താമരശേരി താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗങ്ങൾ ഉൾപ്പെടെ നിർത്തിവെക്കും.  കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വിപിനെയാണ് സനൂപ് എന്നയാൾ കൊടുവാൾ ഉപയോഗിച്ച് വെട്ടിപരുക്കേൽപ്പിച്ചത്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവാണ് സനൂപ്. 

മകളെ കൊന്നവനല്ലേയെന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. പ്രതിയെ പോലീസ് പിടികൂടി. തലയ്ക്ക് പരുക്കേറ്റ ഡോക്ടറെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

See also  സാങ്കേതിക തകരാറുകൾ പരിഹരിച്ചു; തിരികെ പറക്കാനൊരുങ്ങി ബ്രിട്ടീഷ് യുദ്ധവിമാനം

Related Articles

Back to top button