Kerala

എസ് യു ടി ആശുപത്രിയിൽ ഭാര്യയെ കൊന്ന ശേഷം ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവും മരിച്ചു

തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയിൽ ഡയാലിസിസ് ചികിത്സയിലായിരുന്ന ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവും മരിച്ചു. ഭാസുരേന്ദ്രനാണ് മരിച്ചത്. എസ് യു ടി ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റാനിരിക്കെയാണ് മരണം

വൃക്ക രോഗിയായ ഭാര്യ ജയന്തിയെ കൊലപ്പെടുത്തിയ ശേഷം ആശുപത്രിയുടെ അഞ്ചാം നിലയിൽ നിന്നും ചാടി ഭാസുരേന്ദ്രൻ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഒക്ടോബർ ഒന്നിനാണ് ജയന്തിയെ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ പ്രവേശിപ്പിച്ചത്. 

ഭാസുരേന്ദ്രൻ ജീവനൊടുക്കാൻ ശ്രമിച്ചെന്നും പരിക്കേറ്റ് ചികിത്സയിലാണെന്നുമുള്ള വിവരം അറിയിക്കാനായി മുറിയിലെത്തിയപ്പോഴാണ് ആശുപത്രി ജീവനക്കാർ ജയന്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസത്തെ തുടർന്നാണ് ഭാസുരേന്ദ്രൻ ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

See also  നിമിഷപ്രിയയുടെ മോചനം: ചർച്ചകൾ അനുകൂലമായി നീങ്ങുന്നുവെന്ന് കാന്തപുരം, തലാലിന്റെ കുടുംബം അനുനയ പാതയിൽ

Related Articles

Back to top button