Kerala
ഷാഫി പറമ്പിലിനെതിരെ കേസ്; എൽഡിഎഫ് പ്രവർത്തകർക്കെതിരെയും കേസെടുത്തു

പേരാമ്പ്രയിൽ നടന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഷാഫി പറമ്പിൽ എംപി അടക്കമുള്ളവർക്കെതിരെ കേസെടുത്ത് പോലീസ്. ഷാഫി പറമ്പിൽ, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ എന്നിവരടക്കം 692 പേർക്കെതിരെയാണ് കേസ്. പോലീസിനെ ആക്രമിച്ചതായാണ് എഫ്‌ഐആറിൽ പറയുന്നത്
എൽഡിഎഫ് പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 492 പേർക്കെതിരെയാണ് കേസ്. ന്യായവിരോധമായി സംഘം ചേർന്നു, വാഹന, വഴി ഗതാഗതം തടസ്സപ്പെടുത്തി എന്നിവയാണ് പറയുന്നത്. പോലീസ് നടപടിയിൽ ഷാഫിയുടെ മൂക്കിന് പരുക്കേറ്റിരുന്നു
ഷാഫിയെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. വൈകിട്ട് മൂന്ന് മണിക്ക് പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധ സംഗമം നടത്തും. കെസി വേണുഗോപാൽ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും.