Kerala

വിധി ഇന്ന് വരാനിരിക്കെ ചെന്താമരയെ പേടിച്ച് പ്രധാന സാക്ഷി നാടുവിട്ടു

നെന്മാറ പോത്തുണ്ടി സജിത വധക്കേസിൽ പ്രതി ചെന്താമരയെ ഭയന്ന് പ്രധാന സാക്ഷി നാടുവിട്ടു. കേസിലെ നിർണായക സാക്ഷിയായ പോത്തുണ്ടി സ്വദേശി പുഷ്പയാണ് തമിഴ്‌നാട്ടിലേക്ക് നാടുവിട്ടത്. സജിത കേസിൽ ഇന്ന് വിധി പറയാനിരിക്കെയാണ് ഇവർ ഭയത്തെ തുടർന്ന് നാടുപേക്ഷിച്ച് പോയത്. അന്വേഷണത്തിൽ നിർണായകമായത് പുഷ്പയുടെ മൊഴിയായിരുന്നു

സജിതയെ കൊലപ്പെടുത്തിയ ശേഷം ചെന്താമര വരുന്നത് പുഷ്പയാണ് കണ്ടത്. പുഷ്പ മൊഴി നൽകിയതിന്റെ വൈരാഗ്യത്തിൽ പുഷ്പയെ കൊല്ലുമെന്ന് ചെന്താമര പലതവണ ഭീഷണി മുഴക്കിയിരുന്നു. അതേസമയം ചെന്താമരക്ക് പരമാവധി ശിക്ഷ നൽകണമെന്ന് സജിതയുടെയും സുധാകരന്റെയും മക്കൾ ആവശ്യപ്പെട്ടു

സജിത കേസിൽ ജാമ്യത്തിലിറങ്ങിയ ചെന്താമര ഇരട്ടക്കൊലപാതകം കൂടി നടത്തിയിരുന്നു. സജിതയുടെ ഭർത്താവ് സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെയാണ് വെട്ടിക്കൊന്നത്. സജിത കേസിൽ വിധി വന്നതിന് പുറകെ ഇരട്ടക്കൊല കേസിൽ വിചാരണ ആരംഭിക്കാനാണ് നീക്കം നടക്കുന്നത്.
 

See also  കൊല്ലത്ത് റെയിൽവേ ട്രാക്കിന് മുകളിൽ മരം വീണ് തീപടർന്നു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

Related Articles

Back to top button